
പരപ്പനങ്ങാടി : ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ദേവിടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് ശശികുമാർ അദ്ധ്യക്ഷനായി. യുവജനോത്സവ പ്രതിഭ സാരംഗ് രാജീവ് മുഖ്യാതിഥിയായി എത്തി ഗാനങ്ങൾ ആലപിച്ചു. ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച സ്കൂളിലെ കലാധ്യാപകൻ സന്തോഷ് കെ, മുപ്പതിലധികം വർഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മുതിർന്ന അധ്യാപിക ബീന സക്കറിയ,സ്കൂളിലെ പാചക തൊഴിലാളി ദേവയാനിയമ്മ തുടങ്ങിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇൻസ്പെയർ അവാർഡ് ജേതാവ് ടി.വിനായക് , ടാറ്റ ബിൽഡേഴ്സ് ഇന്ത്യ നടത്തിയ ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഋതുനന്ദ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ കേളപ്പജി അവാർഡ് ജേതാക്കൾ,പഠനനിലവാരത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദ്, വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ്, SMC ചെയർമാൻ മനോജ്കുമാർ, MPTA പ്രസിഡൻ്റ് കൃഷ്ണപിയ, മുതിർന്ന അദ്ധ്യാപിക സിന്ധു കെ.കെ, സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ കൊളത്തൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ സന്തേഷ് കെ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികളോടെ പരിപാടി അവസാനിച്ചു.
Leave a Reply