
പൊന്നാനി: വൃതമാസവും ചെറിയ പെരുന്നാളും വിടചൊല്ലിയ സാഹചര്യത്തിൽ വരാനിരിക്കുന്ന വിശുദ്ധ തീർത്ഥാടനം സംബന്ധിച്ച ഊർജിതമായ ഒരുക്കങ്ങളിലായി എങ്ങുമുള്ള മുസ്ലിം വിഭാഗങ്ങൾ. ഹജ്ജിന് പോകുന്നവരും അവരെ യാത്രയാക്കുന്നവർക്കും ഇനിയുള്ള ദിനങ്ങളിൽ മുഖ്യം അത് തന്നെ.
കേരളത്തിൽ നിന്ന് ഏകദേശം കാൽകോടിയിലേറെ വിശ്വാസികളാണ് പുണ്യകർമത്തിനായി വർഷം തോറും ഹജ്ജ് അനുഷ്ടാനത്തിൽ പങ്കെടുക്കാറുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഏകദേശം പതിനയ്യായിരം തീർത്ഥാടകകർക്ക് പുറമേ വിവിധ സംഘടനകൾ, ട്രാവൽ ഏജസികൾ, സന്നദ്ധ ഗ്രൂപ്പുകൾ എന്നിവയിലൂടെയും ഒറ്റക്കും അത്രത്തോളം വിശ്വാസികളാണ് തീർത്ഥാടനത്തിന് പോകാറുള്ളത്.
ജൂൺ മാസം ആദ്യ വാരത്തിലാണ് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ വർഷത്തെ (ഹിജ്റാബ്ദം 1446 / ക്രിസ്താബ്ദം 2025) ലെ വിശുദ്ധ ഹജ്ജ്.
ഹജ്ജുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ അരങ്ങേറുന്ന പൊന്നാനിയിൽ ഇത്തവണ റംസാനിന് ശേഷം നടക്കുന്ന ആദ്യത്തെ സംഭവമായി എസ് വൈ എസ് പൊന്നാനി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഹജ്ജ് പഠന ക്യാമ്പ്. യാത്രാ സംബന്ധ വിവരങ്ങൾ, ചരിത്ര പഠനം, വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കർമങ്ങൾ എന്നിവയുടെ വിശദമായ പഠനവും ചോദ്യോത്തരങ്ങളുമായിരുന്നു ക്യാമ്പിൽ ഉടനീളം.
ആർ വി പാലസ് ഓഡിറ്റേറിയത്തിൽ അരങ്ങേറിയ പരിപാടി മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പൊന്നാനി സോൺ പ്രസിഡൻ്റ് വി പി എം സുബൈർ ബാഖവി ആധ്യക്ഷ്യം വഹിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി ക്ലാസിന് നേതൃത്വം നൽകി .
ഹുസൈൻ അയിരൂർ സ്വാഗതവും അനസ് അംജദി നന്ദിയും പറഞ്ഞു.
Leave a Reply