കോട്ടക്കൽ: കോട്ടക്കൽ അരീക്കൽ സിറ്റിയിൽ മാമ്പറ്റ ഹംസാജിയുടെ വീട്ടിൽ ചേർന്ന ഹംസ കൂട്ടായ്മ കഴിഞ്ഞ ദിവസം നിര്യാതനായ ലൗലി ഹംസ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹംസ കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും വ്യാപാരികളെ സംഘടിപ്പിക്കാനും പൊതുപ്രവർത്തന രംഗത്തും സജീവമായ ഇടപെടലും നേതൃത്വം നൽകിയ ലൗലി ഹംസഹാജിയുടെ സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന് വിയോഗം കൂട്ടായ്മക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്നും യോഗം വിലയിരുത്തുകയും നിയന്ത്രിവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ബന്ധുക്കൾക്കും ബന്ധപ്പെട്ടവർക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ തിരൂർ ഹംസക്ക അധ്യക്ഷം വഹിച്ചു. കുറുമ്പത്തൂർ കെ. വി ഹംസ മുസ്ലിയാർ പ്രാർത്ഥന നടത്തി, ഹംസ പന്താവൂർ യോഗം ഉദ്ഘാടനം ചെയ്തു. ഹംസ പട്ടർനടക്കാവ്, ഹംസ കന്മനം, ഹംസ ആലത്തിയൂർ, ഹംസാജി മാമ്പറ്റ, പറവന്നൂർ, കമ്പാല, കുറുകത്താണി തുടങ്ങി നിരവധി ഹംസമാർ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, ഹംസ വൈലത്തൂർ നന്ദി പറഞ്ഞു.
Leave a Reply