
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് നഗരസഞ്ചയം പദ്ധതിയിൽ ഒരു കോടി രൂപ വകയിരുത്തി നവീകരിക്കുന്ന ചെറിയമുണ്ടം പഞ്ചായത്തിലെ കാന്തളൂർ മണ്ണാത്തിപ്പാറ തലക്കടത്തൂർ തോടിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ ബംഗ്ലാംകുന്ന് മീശപ്പടി റോഡിൽ കാന്തളൂർ മുതൽ മണ്ണാത്തിപ്പാറ തലകടത്തൂർ തോട് വരെ ഇരു സൈഡിലും പാർശ്വഭിത്തികൾ കെട്ടി തോട് സംരക്ഷിക്കുക വഴി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും ജലസ്രോതസ്സ് സംരക്ഷിക്കാനും പദ്ധതി നടപ്പിലാക്കുക വഴി സാധിക്കും. രണ്ട് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി നാടിനു സമർപ്പിക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന കല്ലേരി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഒ.സെയ്താലി, ഐ.വി. അബ്ദുസ്സമദ്, ടി.എ. റഹീം, ചെറിയമുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വൈ. സൽമാൻ, സി.കെ. അബ്ദു, എം.എ. റഫീഖ്, സി. നൗഷാദ്, സി.കെ. ഹൈദർ, സി.ടി. റഷീദ്, അസ്‌ലം പാലാത്തിങ്ങൽ, മുനീർ തമ്മത്ത്, പി.സി. ഹാബിദ് റഹ്മാൻ, പി. ഫിർദൗസ്, എം. പി. അഷറഫ്, കെ. ടി. അബ്ദുറഹ്മാൻ, കൂരിയാറ്റിൽ മമ്മു എന്നിവർ പ്രസംഗിച്ചു.


Leave a Reply