മലപ്പുറം: ജില്ലയെ ഒന്നടക്കം ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന പോലീസ് നിലപാടിൽ ദുരൂഹതയുണ്ടെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വർഷങ്ങളായി മലപ്പുറം ജില്ലക്കെതിരെ സംഘപരിവാർ ഉയർത്തുന്ന വ്യാജ ആരോപണത്തെ പിന്തുണക്കുന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങൾക്കെതിരെ രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ രംഗത്ത് വരികയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാൻ വകുപ്പില്ലെന്ന പോലീസിന്റെ വിചിത്രമായ കണ്ടെത്തൽ സാധാരണക്കാർക്ക് പോലീസിലുള്ള വിശ്വാസം തകർക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ പ്രസ്താവനയിൽ ആരോപിച്ചു.
Leave a Reply