

കൊരട്ടി : തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. IAS, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS, RTO, NHAI ഉദ്ദ്യോഗസ്ഥർ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ 04-04-2025 തിയ്യതി NH 544 റോഡിലെ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷൻ ഭാഗമായി നടത്തുന്ന അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടിയ മീറ്റിങ്ങിൽ എടുത്ത തീരുമാന പ്രകാരം റോഡിലെ ട്രാഫിക് ബ്ലോക്ക് കുറക്കുന്നതിന്റെ ഭാഗമായി താല്കാലിക പാതകളിലൂടെ ചെറിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ന് 05-04-2025 തിയ്യതി നടപ്പിലാക്കി.
ഇന്ന് 05-04-2025 തിയ്യതി വൈകീട്ട് എറണാംകുളം ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മുരിങ്ങൂർ പാലം കഴിഞ്ഞ് ഇടത്തോട്ട് തിരിച്ച് കോനൂർ – നാലുകെട്ട് - തിരുമുടിക്കുന്ന് - SCMS COLLEGE വഴി കറുകുറ്റിയിൽ എത്തി ചേരുന്ന വിധമാണ് വഴി തിരിച്ച് വിട്ടതിൽ NH 544 ദേശീയ പാതയിലെ എണണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ തിരക്ക് കുറഞ്ഞതായി കാണപ്പെട്ടു.
തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളെ പൊങ്ങത്ത് നിന്ന് ഇടത്തോട്ട് തിരിച്ച് മാമ്പ്ര – കൊരട്ടി - കാതിക്കുടം - അന്നനാട് - കാടുകുറ്റി വഴി സഞ്ചരിച്ച് മുരിങ്ങൂർ എത്തി ചേരുന്ന വിധം വഴി തിരിച്ച് വിട്ടതിൽ ഭാഗത്തേക്കുള്ള ട്രാക്കിലെ തിരക്ക് കുറഞ്ഞതായി കാണപ്പെട്ടു.
താല്കാലിക പാതയിൽ വാഹനങ്ങൾ വഴി തെറ്റി പോകാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ആവശ്യമായ ദിശാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിലും ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സാഹചര്യങ്ങളിലും ദേശിയ പാതയിലെ ചെറിയ വാഹനങ്ങൾ താല്കാലിക പാതയിലൂടെ തിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണെന്നും NH 544 റോഡിലെ അടിപ്പാത നിർമ്മാണം കഴിയുന്നതു വരെ താല്കാലിക പാതയിലൂടെ ചെറിയ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതായിരിക്കും.
Leave a Reply