
കോട്ടക്കൽ :കോട്ടക്കൽ ഏപ്രിൽ 22ന് കോട്ടക്കൽ സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്ന്റെ ഭാഗമായി ഉള്ള നേതാക്കളുടെ ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന പര്യടനം കോട്ടക്കൽ സോണിലെ തെന്നല റീജിയനിലെ വെസ്റ്റ് ബസാറിൽ എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി ഉത്ഘാടനം നിർവഹിച്ചു.
എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജമലു ല്ലൈലി,എസ് എം എ സോൺ ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ് തങ്ങൾ, ഹംസ മാസ്റ്റർ കടമ്പോട്ട്,എൻ എം അബ്ദുള്ള മുസ്‌ലിയാർ,മുത്തു പെരുമണ്ണ, ശംസുദ്ധീൻ കുണ്ടുകുളം,അലി പുളിക്കൽ തുടങ്ങിയവരും തിരുരങ്ങാടി സോണിൽ ചുള്ളിപ്പാറയിൽ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫിയും വേങ്ങര സോണിൽ പറപ്പൂർ പുഴചാലിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ അഹ്സനി മമ്പീതിയും പര്യടനത്തിന് നേതൃത്വം നൽകി
ഇന്ന് എടരിക്കോട് റീജിയണൽ, ചൊവ്വ കുറ്റിപ്പാല റീജിയണൽ, ബുധൻ കുറുകത്താണി റീജിയണൽ, വ്യാഴം കോട്ടക്കൽ റീജിയണൽ, വെള്ളി ഒതുക്കുങ്ങൽ റീജിയണൽ, ശനി ഇന്ത്യനൂർ റീജിയണൽ പരിതികളിലെ മദ്റസകളിൽ പര്യടനം നടത്തും ഏപ്രിൽ 15 ന് മുമ്പായി ജില്ലയിലെ മുഴുവൻ മദ്റസകളിലും ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പര്യടനം നടക്കും
സമ്മേളന ഉരുപ്പടികൾ വിതരണം ചെയ്യും
Leave a Reply