
ചേലക്കര:
ചേലക്കര എസ്എൻഡിപി യൂണിയൻ്റെ കീഴിൽ ശ്രീനാരായണ പെൻഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചേലക്കര യൂണിയനിൽപെട്ട വിവിധ ശാഖകളിൽ നിന്നും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ ടാലൻറ് സെർച്ച് എക്സാമിനേഷൻ ചേലക്കര അനില കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. പരീക്ഷയ്ക്ക് ശേഷം ചേലക്കര എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അതുല്യ ഘോഷ് വെട്ടിയാട്ടില്‍ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.ആർ.പ്രഭാകരൻ മാസ്റ്റർ, ക്യാപ്റ്റൻ വി.സ്വാമിനാഥൻ, ചന്ദ്രമതി ടീച്ചർ , രാജു , കെ വി രവീന്ദ്രൻ , എം .എൻ കേശവൻ, ബാലസുനിൽ. ബി, പീതാംബരൻ തെക്കേക്കര , എൻ . വി . അച്യുതൻ എന്നിവർ നേതൃത്വം നൽകി. എസ്. എൻ.ഡി.പി യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിർദ്ധേശ പ്രകാശം ശ്രീനാരായണ പെൻഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ഇന്നലെ വിവിധ യൂണിയനുകളിൽ പരീക്ഷ നടത്തിയത്.
Leave a Reply