അരീക്കോട്- ഊർങ്ങാട്ടീരി പഞ്ചായത്തില്‍ ഉന്നത വിദ്യഭ്യാസം നേടുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സാമ്പത്തിക വർഷം കഴിഞ്ഞിട്ടും ലഭിട്ടില്ലെന്ന് അപേക്ഷിച്ച വിദ്യാർത്ഥികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഉന്നത വിദ്യഭ്യാസം നേടുന്ന 60കുട്ടികളാണ് സ്കളർഷിപ്പിന്നായി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ചത്. പട്ടിക ജാതി പട്ടിക വർഗ വിദ്യാർഥികൾക്കായി വാർഡ് അടിസ്ഥാനത്തിൽ ഒരുമിച്ചായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ പട്ടിക വർഗത്തില്പെിട്ട ഒമ്പത് വിദ്യാർഥികള്ക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ എസ് സി വിഭാഗത്തില്‍ നിന്ന് 60 പേരെ മാറ്റി നിർത്തുകയായിരുന്നു. ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നുവെങ്കിലും അലോട്ട്മെന്റ്പൂർണമല്ലന്ന് പറഞ്ഞ് ഗ്രാമ പഞ്ചായത്ത് ഫണ്ട് വകമാറ്റുകയായിരുന്നു.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി സാങ്കേതിക വിദ്യഭ്യാസം നേടുന്ന എസ് സി വിദ്യാർഥികള്ക്ക് 15000 മുതല്‍ 30000രൂപ വരെയാണ് സ്കോളർഷിപ്പായി അനുവദിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ ഫീസും പഠനോപകരണങ്ങളും മറ്റും വാങ്ങുന്നതിനും വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്തിലൂടെ നൽകുന്ന ഫണ്ടാണിത്. എന്നാല്‍ സാമ്പത്തിക വർഷം കഴിഞ്ഞിട്ടും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കാത്തത് ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയും വിദ്യാർഥികളോടുള്ള അവഗണനയുമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യഥാ സമയം ഫണ്ട് വിതരംണം ചെയ്തപ്പോള്‍ ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്തിൽമാത്രം വിതരണം മുടങ്ങിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിയടക്കമുള്ളവർക്ക്പരാതി നൽകുമെന്നറിയിച്ചു. ഗ്രാമപഞ്ചായത്തിൽ ഫണ്ട് സ്പില്ലോ വറാണെന്നും സർക്കാർ അനുമതി ലഭിച്ചാല്‍ രണ്ട് മാസത്തികനകം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Reply