
കൂറ്റനാട് :സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന് ഒരു മന്ത്രി ഒരു ഭരണകക്ഷി സംഘടനയുടെ പരിപാടിയിൽ നടത്തിയ പ്രസ്ഥാവനയെ ശിരസാ വഹിച്ച ഭരണകക്ഷി സംഘടനകളുടെ അടിമത്ത മനോഭാവമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃത്താല നിയോജക മണ്ഡലം കമ്മറ്റി കൂറ്റനാട് സബ് ട്രഷറിക്കു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പാലക്കാട് DCC സിക്രട്ടറി ബാബു നാസർ ഓർമ്മിപ്പിച്ചു. സർക്കാരുകൾ മാറും സംഘടനകളുടെ ആശയവും ആവശ്യങ്ങളും പണയം വെക്കാതെ നിവർന്നു നിൽക്കാൻ കഴിയാത്ത സംഘടനകൾ കാലക്രമത്തിൽ അസ്തമിക്കാതിരിക്കില്ല. കാലാനുസൃതമായി ലഭിക്കേണ്ട ക്ഷാമാശ്വാസം നൽകാതെ സർക്കാരിന് മുന്നോട്ടു പോകാനും കഴിയില്ല എന്നും ബാബു നാസർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
KSSPA തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് പി.ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയെ അഭിസംബോധന ചെയ്ത് സിക്രട്ടറി, വി.കെ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട്, ഒ.പി.ഉണ്ണി മേനോൻ, ജില്ലാ സിക്രട്ടേറിയറ്റ് മെമ്പർ കെ. മൂസക്കുട്ടി, മുരളി മൂത്താട്ട്, കെ.സി രാജഗോപാലൻ, ഉഷ കുമ്പിടി, രാജൻ പൊന്നുള്ളി, പി.എം. ഇന്ദിരാദേവി, ടി.കെ.മൊയ്തീൻ കുട്ടി, വി.എ. ശ്രീനിവാസൻ, എ.എം ഹംസ മാസ്റ്റർ, കെ.വി. അച്ചുതൻ മാസ്റ്റർ,വി.ആർ ഋഷഭദേവൻ നമ്പൂതിരി തുടങ്ങിയവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
Leave a Reply