
മലപ്പുറം: ജില്ലയിലെ സമാധാന അന്തരീക്ഷവും പരസ്പര സൗഹർദ്ധവും തകർക്കുന്ന രീതിയിൽ ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ് എൻ ഡി പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മനഃപൂർവമുള്ള കലാപാ ആഹ്വാനത്തിന് ക്രമിനൽ കേസ് എടുക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഡി ജി പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർ വരമ്പുകൾ ഇല്ലാതെ മലപ്പുറത്ത്കാരുടെ പരസ്പര സ്നേഹവും ഐക്യവും നിരവധി തവണ കേരളം ചർച്ച ചെയ്തതാണ്. വെള്ളാപള്ളിയെ പോലുള്ള മുതിർന്ന നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പരാമർഷങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും വെള്ളാപള്ളിക്ക് പിന്നിൽ ഏതോ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഡി ജി പി ക്ക് നൽകിയ പരാതിയിൽ ചൂണ്ടി കാട്ടി.
Leave a Reply