
മലപ്പുറം: വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി മുസ്ലിം ജനതയുടെ സാമ്പത്തിക അസ്തിത്വത്തെ ഇല്ലാതാക്കാൻ വേണ്ടി ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമനിർമാണത്തെ ദുരുപയോഗം ചെയ്യുകയാണ് വഖ്ഫ് ബില്ലിലൂടെ സംഘ്പരിവാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ.
വഖ്ഫ് നിയമഭേദഗതിക്കെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിയമനിർമാണം നിലനിൽക്കില്ലെന്നും പ്രസ്തുത നിയമം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വൈസ് പ്രസിഡണ്ടുമാരായ സുഭദ്ര വണ്ടൂർ, ജാഫർ സിസി, സെക്രട്ടറിമാരായ ഷാക്കിർ മോങ്ങം, നൗഷാദ് ചുള്ളിയൻ, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, വിമൻ ജസ്റ്റിസ് ജില്ലാ സെക്രട്ടറി സാജിത പൂക്കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദി പറഞ്ഞു.


Leave a Reply