
പുത്തനത്താണി: ലോക്സഭയിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പിഡിപി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ പ്രധിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി പട്ടണം ചുറ്റി ബൈപാസ് ജംഗ്ഷനിൽ അവസാനിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ശശി പൂവഞ്ചിന ഉൽഘടനം ചെയ്ത ചടങ്ങിൽ ഐ. എസ്. എഫ് ജില്ല കോർഡിനേറ്റർ ഹാരിസ് വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി.
‘വഖഫ് ഭേദഗതി രാജ്യത്ത് ന്യൂനപക്ഷം എന്നൊരു വിഭാഗം ഇല്ലാ എന്ന് ഫാസിസ്റ്റു ഭരണകൂടം പ്രഖ്യാപിക്കുകയാണ്.
ഇത് കോടിക്കണക്കിനു വഖഫ് സ്വത്തുക്കൾ അന്യധീനപ്പെട്ട് പോകാൻ ഇടയാകും. ഗോൾവാക്കറുടെ വിചാരധാര-യിൽ അടുത്തത് നിങ്ങളാണെന്നത് ബില്ലിനെ അനുകൂലിക്കുന്ന ക്രിസ്തീയ സംഘടനകൾ ഓർക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
സമാപന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബീരാൻ ഹാജി അനന്തവൂർ അധ്യക്ഷത വഹിച്ചു, ‘വഖഫ് ബോർഡിന്റെ സ്വതന്ത്ര അധികാരം എടുത്ത് കളയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി’.
ഫൈസൽ കന്മനം
യൂസഫ് കൽപ്പകഞ്ചേരി,
മാനുപ്പ ചിഹ്നംപടി, മനാഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
മുസ്തഫ പറവന്നൂർ നന്ദിയും പറഞ്ഞു.
Leave a Reply