
തിരൂരങ്ങാടി :എല്ലാവർക്കും ഭൂമി, എല്ലാം ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് തിരൂരങ്ങാടി എം. എൽ. എ. ശ്രീ. കെ. പി. എ. മജീദ് അവർകളുടെ നേതൃത്വത്തിൽ ചേർന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പട്ടയ അസംബ്ലിയിൽ പങ്കെടുത്തു.
തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ 2022 ന് ശേഷം 41 പട്ടയങ്ങൾ നൽകിയതായി തഹസിൽദാർ യോഗത്തെ അറിയിച്ചു. പട്ടയത്തിനുള്ള പുതിയ അപേക്ഷകളിൽ നടപടികൾ ത്വരിതപ്പെടുത്താൻ അസംബ്ലിയിൽ തീരുമാനിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ഭൂമിയിലുള്ള 51 പട്ടയ അപേക്ഷകളിൽ ഫിഷറീസ് വകുപ്പിൽ നിന്നും അനുമതി നൽകണമെന്ന് പട്ടയ അസംബ്ലിയിൽ ആവശ്യമുയർന്നു. എല്ലാ ജനപ്രതിനിധികളും വില്ലേജ് ഓഫീസർമാരും ചേർന്ന് രേഖകളില്ലാത്ത കുടുംബത്തെ കണ്ടെത്തി തുടർനടപടി സ്വീകരിക്കണമെന്ന് അധ്യക്ഷൻ കെ. പി. എ. മജീദ് എം.എൽ.എ. നിർദേശിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാജിത കെ. ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സെലീന കരുമ്പിൽ, ഫസലുദ്ദീൻ, ഷംസുദ്ദീൻ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി. ഒ, ഭൂരേഖ തഹസിൽദാർ മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോവിന്ദൻകുട്ടി, സുലൈമാൻ, മണ്ഡലത്തിലെ വില്ലേജ് ഓഫീസർമാർ എന്നിവർ സംസാരിച്ചു
Leave a Reply