തിരൂരങ്ങാടി :മതം മാറിയതിന്റെ പേരിൽ ആർ.എസ്.എസ് കൊലപ്പെടുത്തി കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണയിലേക്ക് കടക്കുന്നു. അതിന് മുന്നോടിയായുള്ള തെളിവുകളുടെ പരിശോധന തുടങ്ങി. തിരൂർ കോടതിയിൽ ശനിയാഴ്ച്ച കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റു ലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധന നടന്നു. ഏപ്രിൽ നാലിന് ബാക്കിയുള്ളവയുടെ പരിശോധന നടക്കും. ജഡ്‌ജിന്റെ നേതൃത്വത്തിൽ വക്കീലന്മാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 2016 നംവബർ 19 പുലർച്ചെ നടന്ന കൊടിഞ്ഞി ഫൈസൽ കൊലപാതകത്തിൽ ആർ.എസ്.എസ് പ്രവത്തകരായ 16 പ്രതികളാണുള്ളത്. തുടക്കത്തിൽ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 600 പേജുള്ള കുറ്റപത്രവും 207 സാക്ഷികളും നൂറിലേറെ മറ്റു സാഹചര്യതെളിവുകളുമാണുള്ളത്. കേസിലെ രണ്ടാം പ്രതി തിരൂർ സ്വദേശി ബിബിൻ നേരത്തെ കൊല്ലപ്പെട്ടതിനാൽ ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 15 പ്രതികളും ജാമ്യത്തിലാണുള്ളത്.
പ്രതികൾക്ക് വേണ്ടി അഡ്വ.ഈശ്വരനും ഫൈസലിന്റെ കുടുംബത്തിന് വേണ്ടി അഡ്വ.കുമാരൻ കുട്ടിയുമാണ് കോടതിയിൽ ഹാജറാകു ന്നത്. കഴിഞ്ഞ ദിവസം ചേർന്ന കോടതി കേസിന്റെ ഫയലുകൾ വിശദമായി പരിശോധിച്ചു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ, വിവിധ ഫോറൻസിക് റിപ്പോർട്ടുകൾ, ലാബ് പരിശോധന ഫലങ്ങൾ, പൊലീസ് കണ്ടെത്തിയ മറ്റു സാഹചര്യ തെളിവുകളെല്ലാം വിശദമായ പരിശോധനക്കാണ് കോടതി വിധേയമാക്കുന്നത്. രണ്ട് മാസത്തിനകം തന്നെ കേസിലെ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിചാരണ ആരംഭിക്കാൻ പോകുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവവും കേസിൽ വലിയ കാല താമസമുണ്ടായി.
കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെട്ട ശേഷം കൊല്ലപ്പെ കാസർകോട്ടെ റിയാസ് മൗലവി കേസിൽ കോടതി ഇതി നോടകം വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞിരുന്നു. എന്നാൽ ഫൈസൽ വധക്കേസിൽ സർക്കാർ വിവിധ തരത്തിലുള്ള തടസ്സ വാദങ്ങളുന്നയിച്ച് തുടക്കം മുതമുതലേ പ്രതികളെ സഹായിക്കുന്ന നിലപാടിലാണ് മുന്നോട്ട് പോയിരുന്നത്. ഫൈസലിന്റെ ഭാര്യ ജസ്ന സ്പെഷൽ പബ്ലിക്ക് പ്രോ സിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിലേക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കേണ്ടി വന്നത് ഏറെ ക്കാലമാണ്. ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ അപേക്ഷ പരിഗണിക്കാതെ വന്നതോടെ എസ് ഡി പി ഐ,മുസ്ലിം യൂത്ത്‌ലീഗ്, വെൽഫെയർ, സോളിഡാരിറ്റി അടക്കമുള്ള സംഘടനകൾ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് സർക്കാർ വഴങ്ങിയത്.
കേസിൽ കാലതാമസം നേരിട്ടത് മൂലം സാക്ഷികളിൽ ചിലർ മരണപ്പെടുകവരെയുണ്ടായി.
ജില്ലയെ കലാപഭൂമിയാക്കാൻ ആർ.എസ്.എസ്. നടത്തിയ കൊലപാതകമെന്നതിനാൽ ഏറെ ആശങ്കയോടെയാണ് കേസിനെ കാണുന്നത്.
Leave a Reply