
മക്ക: ഇശൽ മക്ക ഒരുക്കിയ ”മർഹബ ഈദ് ” മക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പെരുന്നാൾ സംഗമമായി. കുടുംബസമേതവും അല്ലാതെയും ഒഴുകിയെത്തിയ പ്രവാസികൾ പരിപാടിയെ നെഞ്ചോട് ചേർത്തു.
നാട്ടിൽ നിന്ന് എത്തിയ പ്രസിദ്ധ പാട്ടുക്കാരനും ചാരിറ്റി പ്രവർത്തകനുമായ ആബിദ് വഴിക്കടവ് മർഹബ ഈദിന് നേതൃത്വം നൽകി. പിന്നീട് ഇശൽ പെരുമഴയായിരുന്നു, ജിദ്ദയിൽ നിന്നുള്ള ഒട്ടേറെ പേരും മക്കയിലെ പരിപാടിയുടെ ഭാഗമാകാൻ എത്തിയിരുന്നു.
മക്കയിലെ കുടുംബിനികൾക്ക് വേണ്ടി നടത്തിയ പായസ മേക്കിങ്ങ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് ജംഷീറ ജാസ്മിൻ ഒന്നും ഷംന രണ്ടും നസീഹ മൻസൂർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡക്കറേഷൻ, ചേരുവ, എന്നിവ കൂടി മാനദണ്ഡങ്ങളായ മത്സരം മക്കയിലെ മലയാളി കുടുംബങ്ങളുടെ പാചക ചാതുരി അടയാളപ്പെടുത്തി.
പായസ മൽത്സരം ജബലുഉമ്മർ ചീഫ് ചെഫ് അസീസ് പരിപ്പനങ്ങാടി, ജുമൈല ബീവി,നിശ കണ്ണൂർ, എന്നിവർ നിയന്ത്രിച്ചു.
ഹാജിമാരുടെയും പ്രവാസികളുടെയും സേവനത്തിനത്തിൽ വ്യാപൃതനായ മുജീബ് പൂക്കോട്ടൂർ മക്കയിലെ പ്രവാസി സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങി. ഷാനിയാസ് കുന്നികോട് ആദരവ് മുജീബിന് സമ്മാനിച്ചു.
മക്കയിലെ ഹുസൈനിയ യിലെ സഹ് വാൻ ഓഡിറ്റോറിയത്തിൽ നടത്തിയ മർഹബ ഈദ് വിവിധ ഇനം പ്രോഗ്രാ മുകൾക്ക് നജീബ് മടവൂർ , ഫാസിൽ ഓച്ചിറ, കാസിം കുറ്റ്യാടി, ലത്തിഫ് കൊണ്ടോട്ടി എന്നിവർ അടങ്ങിയ ജഡ്ജിങ് പാനല് നിയന്ത്രിച്ചു.
പ്രോഗ്രാം ചടങ്ങ് മുജീബ് പൂക്കോട്ടൂർ ഉൽഘാടനം ചെയ്തു.. മക്കയിലെ വ്യവസായ പ്രമുഖരായ ന്യൂ മെറീന മേധാവി ബാബു രാമപുരം, വളവിൽ മുഹമ്മദലി, ഹാരിസ് പെരുവള്ളൂർ, ഷാജി ചുനക്കര, നൗഷാദ് , എന്നിവർ സന്നിഹിതരായിരുന്നു.
ഷാനവാസ് എന്ന കുഞ്ഞു, ഹമീദ് കാസർകോഡ്, സിദ്ദീഖ് മണ്ണാർക്കാട്, കോയ കോഴിക്കോട്, മൻസൂർ വെള്ളുവമ്പ്രം എന്നിവർ
പ്രോഗ്രാമുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും അസീബ് മേൽമുറി, നിസാർ നിലമ്പൂർ എന്നിവർ മീഡിയ വിഭാഗം കൈകാര്യം ചെയ്യുകയും ചെയ്തു.
Leave a Reply