
തിരൂരങ്ങാടി :കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയുമായ കെഎം സുജാതയുടെ ഭൗതിക ശരീരത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
സുജാത പഠിച്ചു വളർന്ന തിരൂർങ്ങാടി പി എസ് എം.ഒ കോളേജിന്റെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതശരിരം
ഒരു നോക്കു കാണാൻ
ജീവിതത്തിൻറെ നാനാ തുറകളിലുള്ള നിരവധി പേരാണ് എത്തിയത്.
കോളേജിന്റെ അലുമിനി അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ സംഘാടന രംഗത്ത് സുജാതയുടെ
സേവനങ്ങൾ മഹത്തരമാണ്. പെട്ടെന്നുള്ള വേർപാട് സഹപ്രവർത്തകർക്ക്
താങ്ങാൻ കഴിയുംവിധമായിരുന്നില്ല.
പി ഉബൈദുള്ള എംഎൽഎ.
മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ്,എഡിഎം മെഹറലി,
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പ്രീതി മേനോൻ,
ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖ്,
ജില്ലാ പഞ്ചായത്ത് അംഗം ടിപിഎംബഷീർ
തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ
സെക്രട്ടറി പി എം എ സലാം,
ഗായകൻ ഫിറോസ് ബാബു
പി എസ് എം ഒ കോളേജ് കമ്മിറ്റി ചെയർമാൻ എം കെ ബാവ,പ്രിൻസിപ്പൽ ഡോ : കെ അസീസ്
അലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സിപി മുസ്തഫ,ജനറൽ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു,
തുടങ്ങി നിരവധി പേർ
അന്തിമോപചാരം
അർപ്പിക്കാനെത്തി.
Leave a Reply