റിയാദ്: കേളി കേന്ദ്രീയ ജനകീയ ഇഫ്താറിനൊപ്പം, കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഏരിയകളും യൂണിറ്റുകളും ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗുർണാദ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ടും ജനകീയത കൊണ്ടും പ്രദേശത്തെ മലയാളി സമൂഹത്തിന് അഭിമാനമായി.

ഇടയിൽ പെരുമഴ പെയ്‌തിട്ടും ആവേശം ഒട്ടും ചോരാതെ, പങ്കെടുത്ത എല്ലാവരും പരിപാടിയെ വിജയമാക്കിയതോടെ സംഗമം ആഘോഷപൂർണ്ണമായി. ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിലും അൽശുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150-ലധികം പേർ പങ്കെടുത്തു.

പരിപാടിക്ക് കേളി റൗദ രക്ഷാധികാരിക്കമ്മിറ്റി കൺവീനർ സതീഷ് വളവിൽ, ഏരിയാ സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഷഫീഖ്, ബിനീഷ്, നിസാർ, ഷിയാസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.