

ദമ്മാം: സാമൂഹിക-സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ ദമ്മാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഷ്കാത്ത് സുന്നി സെന്ററിന് 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്‌ഘാടനം ചെയ്തു. മിഷ്കാത്ത് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് സംഗമത്തിൽ ഐസിഎഫ് ഇൻറ്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ആർ എസ് സി സൗദി ഈസ്റ്റ് ഇ ബി അംഗം സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര അധ്യക്ഷത വഹിച്ചു.
2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: ഷഫീഖ് ജൗഹരി കൊല്ലം (പ്രസിഡന്റ്), സക്കീറുദീൻ മന്നാനി ചടയമംഗലം (ജനറൽ സെക്രട്ടറി) അഷ്റഫ് ചാപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി) വൈസ് പ്രസിഡന്റുമാർ സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര ,അബൂബക്കർ മുവ്വാറ്റുപുഴ. ജോയിൻ്റ് സെക്രട്ടറിമാർ നാസിം വിളച്ചിക്കാല,സിനാജ് കോതമംഗലം. പ്രവർത്തക സമിതി അംഗങ്ങൾ അബ്ദുൽ വാഹിദ് മഞ്ഞപ്പാറ, റിഷാദ് ഇളം പഴന്നൂർ,അബ്ദുൽ ജലാൽ പോത്തൻകോട്, സ്വാദിഖ് പൂവാർ, യാസിർ മന്നാനി, അൻഷാദ് പുഴക്കാട്ടിരി, ഇബ്രാഹിം കോതമംഗലം, മുസ്തഫ താനൂർ, കോയ മണ്ണാർക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.
ഐസിഎഫ് ദമ്മാം റീജിയൻ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഷ്റഫ് ചാപ്പനങ്ങാടിയേയും സെനറ്റ് അംഗമായ സക്കീറുദ്ധീൻ മന്നാനിയേയും ചടങ്ങിൽ ആദരിച്ചു. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ നാസർ ചീക്കോടിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. അഷ്റഫ് പട്ടുവം, അൻവർ കളറോട്,മുനീർ തോട്ടട,മുസ്തഫ മുക്കൂട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Leave a Reply