
കൊരട്ടി :കൊരട്ടി കേരള സംസ്ഥാനം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപന ചടങ്ങ് ചാലക്കുടി ഡി.വൈഎസ് പി സുമേഷ് കെ ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകയായ സ്ഥാപനങ്ങളെയും,
വ്യാക്തികൾക്കും അവാർഡുകൾ വിതരണം ചെയ്തു.
മികച്ച ഹരിത സ്ഥാപനമായി പൊങ്ങം നൈപുണ്യ കോളേജ് വിദ്യാലയമായി കോൺവെൻ്റ് എൽ.എ ഫ് എൽ പി സ്കൂൾ കൊരട്ടി,മികച്ച ഹരിത റസിഡെൻസ് അസോസിയേഷൻ ആയി കോൺവെൻ്റ് റോഡ് റസിഡെൻസ് അസോസിയേഷൻ, മികച്ച ഹരിത വായനശാലയായി പാറക്കൂട്ടം ജനകീയ വായനശാല, ഹരിത കലാലയം ആയി എം.എം എച്ച് എസ്. സ്കൂൾ,മികച്ച ശുചിത്വ വാർഡായി ചെറ്റാരിയ്ക്കൻ , മികച്ച ഹരിത വീട് വിധു എ മെനോൻ്റെ ഗോകുലം വീടിനെയും തെരഞ്ഞെടുത്തു. ശുചിത്വ പ്രഖ്യാപന റാലി, വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവയും പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. പഞ്ചാത്ത് വികസന സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ കെ ആർ സുമേഷ്,നൈനു റിച്ചു, കുമാരി ബാലൻ,വർഗ്ഗീസ് പയ്യപ്പിള്ളി , പി ജി സത്യപാലൻ , സെക്രട്ടറി ശ്രീലത എം.ഒ., എം.ആർ രമ്യ , സ്മിത രാജേഷ്, എം.ജെ ഫ്രാൻസീസ് , റവ. ഫാ. ജിമ്മി കുന്നത്തൂർ സി റോസ് മരിയ എന്നിവർ പ്രസംഗിച്ചു.

Leave a Reply