
രവിമേലൂർ
ചാലക്കുടി :ചാലക്കുടി,29.03.25 രാത്രി 11 മണി മുതൽ 30.03.25 പുലർച്ചെ 3 മണി വരെ കാടുകുറ്റി ഭാഗങ്ങളിലും കോട്ടാറ്റ് ഭാഗങ്ങളിലും special operation Group(SOG) ഡ്രോൺ ഉപയോഗിച്ച് പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഈ മേഖലകളിൽ പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. 30.03.25 ൽ ചാലക്കുടി കണ്ണമ്പുഴ അടുത്ത് സ്വകാര്യ ഭൂമിയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പുലിയുടെ കാൽപ്പാട് തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി രണ്ടാമതൊരു കൂട് കൂടി സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയ പ്രദേശങ്ങളിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. Forest veterinary ഡോക്ടർമാരുടെ സംഘം പരിശോധന നടത്തി. പ്രദേശങ്ങളിൽ വനം വകുപ്പിന്റെ rapid response team ഉം special patrolling team ഉം പരിശോധനകൾ നടത്തി വരികയാണ്.
Leave a Reply