തുളസീധരൻ പള്ളിക്കൽ
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേയുണ്ടായ ആർഎസ്എസ് ആക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. വിമർശകരെ നിശബ്ദമാക്കുകയെന്നത് ഫാഷിസത്തിൻ്റെ മുഖമുദ്രയാണ്. കൽബുർഗിയെയും ധബോൽക്കറെയും ഗോവിന്ദ് പൻസാരയെയും ഗൗരീ ലങ്കേഷിനെയും തോക്കിൻ കുഴലിലൂടെ നിശബ്ദമാക്കിയത് സംഘപരിവാരമാണ്. സത്യത്തെയും ചരിത്രത്തെയും സംഘപരിവാരത്തിന് ഭയമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ശ്യാംകുമാറിനെതിരായ ആക്രമണം. സംസ്കൃത പണ്ഡിതനായ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പലപ്പോഴും ഇത്തരം മുട്ടിപ്പോകുന്ന സംഘപരിവാരങ്ങൾ തെരുവിൽ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഇത് ആദ്യമല്ല. ശ്യാംകുമാർ ഉൾപ്പെടെയുള്ള സംഘപരിവാര വിമർശകരെ കൃത്യമായി അവർ പിൻതുടരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫണം വിടർത്തിയാടുന്ന വിഷസർപ്പമായി രാജ്യത്ത് കലാപങ്ങളും അക്രമങ്ങളും നടത്തി അശാന്തി പടർത്തുന്ന ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിൻ്റെ അനിവാര്യതയാണ് ഇന്ത്യൻ സാഹചര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply