
ഉണ്ണിയാൽ:പഞ്ചാര മൂല സി എച്ച് സെൻറർ നിർധനരായ വർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ .എം. ഇക്ബാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി എച്ച് സെൻറർ പ്രസിഡണ്ട് കെ.ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ.ഇ.കെ.റഹ്മത്തുല്ല,സി .പി. മുഹമ്മദ് ,വി. ഇ .എം. കാസിം എന്നിവർ സംസാരിച്ചു. 400 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.
Leave a Reply