പരപ്പനങ്ങാടി :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു,
നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, കെ
പി മുഹ്സിന, സി നിസാർ അഹമ്മദ്,
മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ കാർത്തികേയൻ, സുമി റാണി, കെ സി നാസർ ഹെൽത്ത് വിഭാഗം ജീവനക്കാർ, അങ്കണവാടി ടീച്ചർമാർ, കെ എസ് ഡബ്ല്യൂ എം പി-ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.