
കല്പകഞ്ചേരി : ഫോക്കസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം, അധ്യാപക – വിദ്യാർത്ഥി സംഗമം, ലഹരി വിരുദ്ധ അസംബ്ലി, വായനയാണ് ലഹരി , ജാഗ്രത സദസ്സ്, സൈക്കിൾ റാലി എന്നിവ കാമ്പയിൻ കാലയളവിൽ നടത്തും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ:ജസിം അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ
കോർഡിനേറ്റർ ടി.വി. ജലീൽ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കുറ്റിപ്പുറം ഉപജില്ല സെക്രട്ടറി അനുപ് വയ്യാട്ട്. പി. മുഹമ്മദ് യാസിർ, വി.സ്മിത , ഹഫ്സത്ത് അടിയാട്ടിൽ, ട്രൂപ്പ് ലീഡർമാരായ എം. ഫാത്തിമ ഷസ, സി. റിനു ഷാമിൽ എന്നിവർ സംസാരിച്ചു.
Leave a Reply