
1400 കുടുംബങ്ങൾക്ക്
റമദാൻ കിറ്റ് വിതരണം നടത്തി
താനാളൂർ : താനാളൂരിൽ
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് 16 വർഷങ്ങളായി പ്രവർത്തിക്കുന്ന “വീണ്ടും അമ്പലത്തിങ്ങൽ പ്രവാസി കൂട്ടായ്മ”യുടെ
ആഭിമുഖ്യത്തിൽ താനാളൂരിലും പരിസരപ്രദേശങ്ങളിലുമുള്ള
1400 കുടുംബാംഗങ്ങൾക്ക് റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.
സ്വദേശത്തും പ്രാവാസ ലോകത്തുമുള്ള സുമനസ്സുകളുടെ സഹായസഹകരണത്തോടെ പ്രവാസികളായ ബക്കർ തോട്ടുങ്ങൽ,മുനീർ നെല്ലിക്കൽ, ഫൈസൽ പുല്ലൂണി, പി.നിസാർ നൗഫൽ കുട്ടത്തിൽ,ഹനീഫ തോട്ടുങ്ങൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗായകനും സംസ്ഥാന ഫോക്‌ലോർ അകാഡമി നിർവഹണ സമിതി അംഗവുമായ
ഫീറോസ് ബാബു ഉദ്ഘാടനം ചെയ്തു.
തോട്ടുങ്ങൽ അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി .
മുജീബ് താനാളൂർ,
ഉബൈദുല്ല താനാളൂർ,
അഷറഫ് വെള്ളിയത്ത്
സലാം തടത്തിൽ, യു .ബഷീർ ,ഉസ്മാൻ ഹാജി തോട്ടുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു .
Leave a Reply