
റിയാദ് : ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഐഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിൻ ഇക്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തകർക്കാനുള്ള വലത്പക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ട ജനം തിച്ചറിയണമെന്നും, ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങള്‍ക്ക് അടിത്തറ പാകുന്ന കാലിക പ്രസക്തിയുള്ള ദൗത്യങ്ങൾ കോർത്തിണക്കി നടപ്പിലാക്കുന്ന ‘നവകേരളം കര്‍മപദ്ധതി’ യിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിക്കുന്നതായും
അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, റോദ ഏറിയ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട്, കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് എന്നിവർ നേതാക്കളെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
Leave a Reply