തിരൂര്‍: വെള്ളിയാഴ്ച ജുമുഅസമയത്ത് പരീക്ഷ നിശ്ചയിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പരാതിയുമായി എസ് എസ് എഫ്. ഏപ്രില്‍ 04, 11 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഒരു മണിക്ക് പരീക്ഷ കഴിയുമ്പോഴേക്ക് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധ ആരാധനയായ ജുമുഅ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരീക്ഷാസമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് പരാതി നല്‍കി. മുഷ്താഖ് അലി അഹ്‌മദ്, ഫായിസ് വാക്കാലൂര്‍ നേതൃത്വം നല്‍കി.

മുന്‍പും ഇങ്ങനെ ജുമുഅ സമയത്ത് പരീക്ഷ നിശ്ചയിച്ചപ്പോള്‍ എസ് എസ് എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിസംഘടനകളും ക്യാമ്പസ് യൂണിയനും പ്രതിഷധിച്ചതിനെത്തുടര്‍ന്ന് പുനഃക്രമീകരിച്ചിരുന്നു. വീണ്ടും ഇതാവര്‍ത്തിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.
അതേസമയം, ഏപ്രിൽ രണ്ടിനാണ് കാലടി സർവകലാശാലയിൽ പരീക്ഷകൾ തുടങ്ങുന്നത്. ഒരു മാസത്തെ റമസാൻ വ്രതം പൂർത്തീകരിച്ച് ഈ മാസം 31 നോ, ഏപ്രിൽ ഒന്നിനോ പെരുന്നാളാഘോഷിക്കാൻ വിശ്വാസികൾ ഒരുങ്ങുന്ന സന്ദർഭമാണിത്. പെരുന്നാളിൻ്റെ തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ നിശ്ചയിച്ച സർവകലാശാല നടപടി വിദ്യാർത്ഥിദ്രോഹമാണ്്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പെരുന്നാളിൻ്റെ അന്നുതന്നെ നാട്ടിൽനിന്ന് തിരിച്ചാലേ പരീക്ഷക്ക് എത്താനാകൂ. ഫലത്തിൽ പെരുന്നാൾ നഷ്ടമാകുന്ന സ്ഥിതിയാണ്. സർവകലാശാലയുടെ ഇത്തരം നടപടികൾ തികച്ചും അനുചിതമാണെന്ന് അനുചിതമായെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.