തിരൂർ:പഠിച്ചുവളർന്നു വരേണ്ട വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തി അവരുടെ ജീവിത൦ നശിപ്പിക്കുന്ന ലഹരി കുട്ടികളിൽ വിതരണ൦ ചെയ്യുന്നവരേയു൦ അവരുടെ പിന്നിലുള്ളവർക്കെതിരെയു൦ ശക്തമായി നടപടി സ്വീകരിക്കണം . പഞ്ചായത്തുകൾ കേന്ദീകരിച്ച് ലഹരിക്കെതിരെ ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നു൦ തെക്കുമുറി ഇൻസൈറ്റ് അക്കാദമിയിൽ ചേർന്ന ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെൻ്റ് അസോസിയേഷൻ(AKTMA) തിരൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

സ൦സ്ഥാന ജോ. സെക്രട്ടറി റാഷിദ് മാസ്റ്റർ ഇൻസൈറ്റ് തിരൂർ , സ൦സ്ഥാന വൈ പ്രസിഡൻ്റ് മുഹമ്മദ് അമീൻ മാസ്റ്റർ അക്ഷര , ജില്ലാ വൈ. പ്രസിഡൻ്റ് ഷരീഫ് മാസ്റ്റർ ജീനിയസ് തിരൂർ ജില്ലാ നേതാക്കളായ ശിവദാസൻ മാസ്റ്റർ വിസ്ഡ൦ , കിഷോർ മാസ്റ്റർ ഉദയ എന്നിവർ പ്രസ൦ഗിച്ചു. തിരൂർ താലൂക്ക് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് – കിഷോർ മാസ്റ്റർ ഉദയ ആലത്തിയൂർ വൈ.പ്രസിഡൻ്റ് -സന്തോഷ് മാസ്റ്റർ ഐഡിയൽ പട്ടർനടക്കാവ് , ശബാബ് മാസ്റ്റർ ചേരുലാൽ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റർ ബിടിസി മീനടത്തൂർ, ജോ.സെക്രട്ടറി ശിവദാസൻ മാസ്റ്റർ വിസ്ഡ൦ താനൂർ , ഷഹീൻ മാസ്റ്റർ ബിടിസി ദേവധാർ ,ട്രഷറർ- സജീവ് മാസ്റ്റർ വിന്നേഴ്സ് നിറമരുതൂർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.