
കൊരട്ടി :കൊരട്ടി ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം ഹുസൈൻ 37 വയസ്സ് ആണ് പിടിയിലായത്.
2024 ജൂലൈ 12 -ാം തീയതി വൈകിട്ട് കൊരട്ടി പോലിസ് സ്റ്റേഷൻ പരിധിയിൽ ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ , സദ്ദാം ഹുസൈൻ എന്നിവർ ചേർന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു കൊണ്ടുപോകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജൻ നെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇതിനെ തുടർന്ന് സദ്ദാം ഹുസൈൻ ഒളിവിൽ പോവുകയും മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സദ്ദാം ഹുസൈൻ അങ്കമാലിയിൽ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സംഘം ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സദ്ദാം ഹുസൈനെ പിടികൂടിയത്.
കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജു O G, എ എസ് ഐ നാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ സജീഷ് കുമാർ, സിവിൽ പോലീസ് ഓഫിസർ അജീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Reply