
അരീക്കോട് : കഴിഞ്ഞദിവസം കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന്196 ഗ്രാം എംഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി.
കണ്ണൂർ മയ്യിൽ കോലാച്ചേരി സ്വദേശി ഫാത്തിമ മൻസിൽ വീട്ടിൽ സുഹൈൽ (26) ആണ് പിടിയിലായത്. ഇന്നലെ രാത്രി കണ്ണൂരിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇന്നലെ പിടിയിലായ അനസിന് എം ഡി എം എകൈമാറിയത് സുഹൈൽ ആണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജനുവരിയിൽ തായ്ലൻ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുഹൈലും ഒരു യുവതിയേയും നാല് കിലോയോളം ഹൈബ്രിഡ് കഞ്ചാവുമായി ജയ്പൂർ എയർപോർട്ടിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ് എച്ച് ഒ സിജിത്ത് വി അറിയിച്ചു.
എം ഡി എം എ കടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം നാല്ആയി. മലപ്പുറം എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും
കൊണ്ടോട്ടി ഡി വൈ എസ് പി സന്തോഷ് ,അരീക്കോട് ഇൻസ്പക്ടർ സിജിത്ത് വി. എസ്ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ അരീക്കോട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Leave a Reply