കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമം ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: സി. മുഹസദ് അൻസാരി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ ക്വിസ് വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: സി. മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ ലത്തീഫ് സുല്ലമി, സഹീർ വെട്ടം,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഖുർആൻ ക്വിസ് മത്സര വിജയികൾക്ക് റിട്ട ജഡ്ജ് അലി മുഹമ്മദ് തയ്യിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പി. അലി ഹാജി, എം.അബ്ദുറഹിമാൻ, പാരിക്കാട്ട് ബീരാൻ, ഷംസുദീൻ അല്ലൂർ, യാസിർ പാറപ്പുറത്ത് പി. നിബ്രാസുൽ ഹഖ്, സൈനബ കുറ്റൂർ, ആരിഫ ആയപ്പള്ളി, സി.പി. ജാനിഷ എന്നിവർ പ്രസംഗിച്ചു. സൗഹൃദ ഇഫ്താർ സംഗമം തലക്കാട് ഗ്രാമ പഞ്ചായത്ത് അംഗം എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ടി.വി. ജലീൽ അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശൻ, കെ. മോഹന ചന്ദ്രൻ, കെ.അബ്ദു റഹിമാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.