
രവിമേലൂർ
ഏഴാറ്റുമുഖം- മുരിങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം, സൈഡ് റോഡുകളുടെ പണി പൂർത്തിയാക്കാതെ, ജനങ്ങളുടെയും, വാഹനങ്ങളുടെയും യാത്രയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് !പണികൾ നടക്കുന്നത്! നിരപരാധിയായ ഒരു യാത്രക്കാരൻ ഇത്തരം അപകട കെണിയിൽ അകപ്പെടുകയും, വീണ കാര്യം ആരും തന്നെ അറിയുകയുണ്ടായില്ല. വീണ അഘാധമായ കുഴിയിൽ കിടന്ന് കരഞ്ഞ് ഒച്ചവച്ചപ്പോൾ നടന്ന് പോയ വൃക്തി ഒച്ചകേട്ട സ്ഥലം പരിശോധിച്ചപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി, മറ്റു ആളുകളെ വിളിച്ചു വരുത്തി അഘാധമായ കുഴിയിൽ നിന്ന് രക്ഷപ്പെടുത്തിയത്! കൂർത്ത് നിൽക്കുന്ന കമ്പികളും, കല്ലുകൾക്കുമിടയിൽ നിന്ന് രക്തം വാർന്നോലിക്കുന്ന രീതിയിലാണ് രക്ഷിക്കാൻ കഴിഞ്ഞത്! ഇത്തരം ഉത്തരവാദിത്യമില്ലാത്ത റോഡുപണികൾ കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ കൈകൊള്ളണമെന്നാണ്, നട വഴി യാത്രക്കാരും, വാഹന യത്രക്കാരും, പ്രദേശവാസികളും, ഒന്നടങ്കം പറയുന്നത്
!ഇന്ന് സംഭവിച്ചത് ! ഇനി മറ്റൊരാൾക്ക് സംഭവിക്കുന്നതിന് മുൻപ് !ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിനു മുൻപ് സർവ്വീസ് റോഡുകൾ പൂർണ്ണതയിൽ ആക്കി വേണം മറ്റു പ്രവൃത്തികളിൽ ഏർപ്പെടുവാൻ, ധൃതഗതിയിൽ കോടതി തീരുമാനം ആകുന്നതിന് മുൻപ് മറ്റു പണികൾ പൂർത്തിയാക്കാതെ അടിപ്പാതയുടെ പണി തുടങ്ങിയതിൽ തന്നെ അപാകതയുണ്ട്! ഇതിനെതിരെ പഞ്ചായത്ത് പ്രസിഡൻ്റം , വാർഡ് മെമ്പർമാരും, CPM പ്രവർത്തകരും !അടിപ്പാത നിർമാണം നിറുത്തി, ഇന്നത്തെ അടിപ്പാതയുടെ പൊക്കത്തിൽ നിന്നും ഉയരം കൂട്ടി അടിപ്പാത നിർമ്മാണം നടത്തുവാനും, സർവ്വീസു റോഡുകൾ സഞ്ചാരയോഗ്യമാക്കി അടിപ്പാതനിർമാണം നടത്തിയാൽ മതിഎന്ന് പറഞ്ഞ് സമരം ചെയ്തു! പക്ഷേ ധൃതി പിടിച്ച് അടിപ്പാത പണി തുടങ്ങുകയാണ് ചെയ്തത്! അതിൻ്റെ ആദ്യത്തെ അപകടം ഏറ്റ് വാങ്ങിയത് ഒരു പാവം വഴിപോക്കൻ !ഇനിയും ഇവിടെ അപകടങ്ങൾ പതിയിരിക്കുകയാണ്! ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥ വൃന്ദങ്ങളെ ഒരിക്കൽ കൂടി പൊതുജനം ഓർമ്മപ്പെടുത്തുകയാണ്!


Leave a Reply