
രവിമേലൂർ
കൊരട്ടി :തൃശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്ത് നാലുകെട്ട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സർക്കാരിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻ്റേഡ് (
എന്‍.ക്യു.എ.എസ്.) പുരസ്കാരം ആണ് നാലുക്കെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനെ തേടിയെത്തിയത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാ, സംസ്ഥാന, ദേശീയ പരിശോധനകൾക്ക് ശേഷം 97.24 ശതമാനം മാർക്ക് നേടിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം കരസ്ഥമാക്കിയത്. ഓ. പി സേവനങ്ങൾ, ലാബ് സേവനങ്ങൾ, ദേശീയ ആരോഗ്യ പദ്ധതിയുടെ നടത്തിപ്പ്, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്. ബ്ലാംഗ്ലൂരിൽ നിന്നുള്ള മെഡിക്കൽ വിദഗ്ദരായ ഡോ അവിനാശ് പി., ചെനൈയിൽ നിന്നും ഡോ കാളിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്രസംഘം ആണ് പരിശോധക്ക് എത്തിയത്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി.ക്ക് 2 ലക്ഷം രൂപ വീതം 3 വർഷം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
കുടുബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ ഉന്നത ഗുണ നിലവാരത്തിൽ എത്തിക്കാൻ കൊരട്ടി പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയും കുടുംബ ആരോഗ്യ കേന്ദ്രം ജീവനക്കാരുടെ കഠിന പരിശ്രമവും കാരണമായെന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര, പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു എന്നിവർ അറിയിച്ചു. 72 ലക്ഷം രൂപയാണ് മെഡിക്കൽ ലാബ് , വിവിധ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ കൊരട്ടി പഞ്ചായത്ത് കഴിഞ്ഞ 2 വർഷമായി ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ സംസ്ഥാനക്കാരിൻ്റെ മികച്ച ആരോഗ്യകേന്ദ്രത്തിനുള്ള കായകൽപം പുരസ്കാരം നാലുക്കെട്ട് കുടുംബാരോഗ്യകേന്ദ്രത്തെ തേടിയെത്തിരുന്നു.

Leave a Reply