താനൂർ :താനൂരിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകശ പ്രവര്‍ത്തകനുമായ മനാഫ് താനൂരിനു നേരെ ലഹരി മാഫിയ സംഘം വധ ഭീഷണി മുഴക്കിയതില്‍ താനൂര്‍ ബ്ലോക്ക് എന്‍ സി പി കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
നാട്ടില്‍ ഏറെ ഭീതി പരത്തുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍ സി പി ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ അദ്ധ്യക്ഷന്‍ ശ്രീ അഡ്വ: ഇ.എം പുരുഷോത്തമന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഇത്തരം പ്രവണതകള്‍ക്കെതിരെ മുഖം നോക്കതെ നടപടികള്‍ സ്വീകരിക്കണമെന്നു ബ്ലോക്ക് അദ്ധ്യക്ഷന്‍ ശ്രീ; ദേവരാജന്‍ മോരിയ,താനൂര്‍ പോലീസിനോട് അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ശ്രീ. കേശവദാസ് നടുവട്ടം, സന്തോഷ് കമ്മഞ്ചേരി, പുഷ്പ്പന്‍ തണ്ടാശ്ശേരി, പതിയമ്പാട്ട് വിശ്വന്‍,മുഹമ്മദ് കുട്ടി താനൂര്‍, സന്തോഷ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply