
അരീക്കോട് : കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന് 196 ഗ്രാം എം ഡി എം എയുമായി പിടിയിലായ ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസിൻ്റെ മൊഴിയിൽ കൂട്ടുപ്രതി പൂവത്തിക്കൽ സ്വദേശി പി അനസ് (30)നെയാണ് അരീക്കോട്
എസ്.എച്ച് ഒ വി സിജിത്ത് അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായ അറബി അസീസിയിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.
ഇന്നലെ തേക്കിൻ ചുവട്ടിൽ വെച്ച് അറസ്റ്റിലായ പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസ്
എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ ബാബു എന്നിവരെയാണ് 196 ഗ്രാം എംഡി എം എയുമായി അരീക്കോട് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എംഡി എം എ കൈമാറാൻ ഒരുങ്ങുന്ന സമയത്താണ് വില്പനക്കാരനെയും വാങ്ങിക്കാൻ വന്നവനെയും പോലീസ് പിടികൂടുന്നത് . ദിവസങ്ങളായി അറബി അസീസിനെ പിന്നാലെയായിരുന്നു മലപ്പുറംഡാൻസാഫ് ടീം . ഇന്നലെ എംഡിഎംഐയുമായി എത്തുന്ന രഹസ്യ വിവരമറിഞ്ഞ പോലീസ് പ്രദേശത്ത് കാത്തിരിക്കുകയായിരുന്നു. വാഹനത്തിൽ വരുന്ന അറബി അസീസിനെ വാഹനം വിലങ്ങിട്ട് നിർത്തി പരിശോധനയിലാണ് 196 ഗ്രാംഎം ഡി എം എയുമായി അറസ്റ്റിലായത്.
Leave a Reply