
മാള :ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധനാവശ്യം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാള മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി. കെ പി സി സി യുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ എ.എ.അഷ്റഫ് ഉൽഘാടനം ചെയ്തു. ബ്ളോക്കു കോൺഗ്രസ് വൈസ് പ്രസിഡണ്ട് സോയികോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ജിനേഷ്, ജിയോ കൊടിയൻ, ജോയ് ചാക്കോള , സേവ്യർ കാരാട്ട്,കെ രീം മഞ്ഞൾ വളപ്പിൽ, എൻ.കെ.സൈഫുദ്ദീൻ സൈമൻ കളപ്പുരക്കൽ . ലിയോ കൊടിയൻ, സലാം ചൊവ്വര, ഷാജു കുന്ന ത്തോളി ഷീലാ ജോസ്, ഷേർളി ജോയി, കെ.ആർ പ്രേമ, അമ്പിളി സജീവ്, ശാന്താ ഗോപാലൻ, മാഗി ജോസ് , ഷൈനി റാഫേൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply