പരപ്പനങ്ങാടി: കടലുണ്ടി റോഡിലെ കൊടപാളിയിൽ ഓടുന്ന ട്രാവലറിന് തീപ്പിടിച്ചു.അഗ്നി രക്ഷാ സേനയും നാട്ടുകാരും തീ അണച്ചു.ആളപായമില്ല.എ സി യിൽ നിന്നാണ് തീപടർന്നത്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രാവലർ. പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

26/3/25 ന് 11.50 മണിക്ക് പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ കൊടപ്പാളി എന്ന സ്ഥലത്ത് വച്ച് കോഴിക്കോടു നിന്നും കൊച്ചിയിലേക്ക് പോകുന്ന ട്രാവലർ KL 08 BJ 5736 വാഹനത്തിന് തീപിടിച്ചതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് താനൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ. രാജേന്ദ്രനാഥിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് പോയി തീയണച്ചു. കാനഡക്കാരനായ ഒരു വിദേശി ഉൾപ്പെടെ 6 പേരായിരുന്നു യാത്രക്കാർ. AC ക്ക് തീപിടിച്ചതാണ്. പുക വന്നയുടനെ തന്നെ യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. യൂണിറ്റ് എത്തുന്നതിനു മുൻപ് തൊട്ടടുത്തുള്ള വീട്ടിൽ നിന്നും ഹോസുപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നാട്ടുകാർ തീയണച്ചിരുന്നു. വാഹനത്തിൻ്റെ മുൻഭാഗത്ത് Ac ഫിറ്റ് ചെയ്തിരുന്ന ക്യാബിൻ ഭാഗികമായി കത്തി നശിച്ചു.

Leave a Reply

Your email address will not be published.