
അരീക്കോട് — പ്ലാസ്റ്റിക് കവറിന് ബദൽ സംവിധാനം ഏർപ്പെടുത്താതെ സീസൺ സമയത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യുവാനുള്ള സാഹചര്യം ഒരുക്കിതരണമെന്നും തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചെക്ക് പോസ്റ്റുകളിൽ തടയാതെ സാധാരണക്കാരായ കച്ചവടക്കാരെ പ്രയാസപ്പെടുത്തുന്ന സമീപനമാണെങ്കിൽവലിയ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യാപാരി വ്യവസായി ഏകോപി സമിതിയുടെ ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ജോളി സജീർ യൂണിറ്റ് ജനറൽ സെക്രട്ടറി അൽമോയ റസാക്ക് ട്രഷറർ വി എ നാസർ കണ്ണഞ്ചേരി ബിച്ചുട്ടി കെ സി എ ഷുക്കൂർ ഹംസ വെള്ളരി ശിഹാബ് പാറക്കൽ ടി സി ശാഫി ശരീഫ് കളത്തിങ്ങൽ ഇബ്രാഹിം ബസൂക്ക ഫൈസൽ കൊരമ്പ എം ടി ആസിഫ് അലി ഫൈസൽ കാലിക്കറ്റ്ന്യൂ സ്റ്റാർ മുഹമ്മദ് അർഷദ് , തയ്യിൽ ഷൗക്കത്തലി ,നസീബ് ഹെന്ന നാണി മൈത്ര ,ടി കെ ടിമോൻ , ഹരി , അൻവർ ഇല്ലിക്കൽ ഗോപാല കൃഷ്ണൻഎന്നിവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
Leave a Reply