
ചാലക്കുടി :കെപിഎംഎസ് ജില്ല സമ്മേളനം ചാലക്കുടിയിൽ എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സിഎ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. പിവി ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഷിബു വാലപ്പൻ, കേരള കലാമണ്ഡലം അസിസ്റ്റൻറ് പ്രൊഫസർ ആർഎൽവി രാമകൃഷ്ണൻ, സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട്, വൈസ് പ്രസിഡണ്ട് പികെ രാധാകൃഷ്ണൻ, മറ്റു ഭാരവാഹികളായ ഇകെ മോഹൻദാസ്, പിസി ബാബു, പികെ സുബ്രൻ, പിസി വേലായുധൻ, വൽസല നന്ദനൻ, ഇവി സുരേഷ്, ബാബു അത്താണി, വിഎം പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സംവരണം ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി കെടി ചന്ദ്രൻ പ്രസിഡണ്ട്, ബാബു കാളക്കല്ല് സെക്രട്ടറി, പിസി ബാബു __ഖജാൻജി.
Leave a Reply