
ചേലക്കര:പ്രാദേശികമാധ്യമപ്രവർത്തകർ ചെയ്യുന്നജോലിക്ക് .വേണ്ടത്രഅനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.നിങ്ങൾക്ക് ആവശ്യമായ ക്ഷേമനിധിയെ പറ്റിയുള്ള ചർച്ച അടിയന്തരമായി നിയമസഭയിൽ അവതരിപ്പിക്കും എന്ന് യു.ആർ.പ്രദീപ് എം.എൽ.എ..
കേരള ജേണലിസ്റ്റ് യൂണിയൻ കെ ജെയും ചേലക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിവിധ മാധ്യമഅവാർഡുകൾ നേടിയ മേഖലയിൽ പ്രവർത്തിക്കുന്ന ജേതാക്കളെആദരിക്കുന്ന ചടങ്ങ്.ചേലക്കര അശ്വതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ മികച്ച ജില്ലാ വാർത്ത അവതാരക ചേലക്കര സിസിവി ചാനലിലെ ധന്യ മണികണ്ഠൻ, ചാലക്കുടി പ്രസ് ഫോറത്തിന്റെ മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡിനർഹനായ മലയാള മനോരമ ലേഖകൻ കെ ജയകുമാർ, കുടുംബശ്രീ ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ് ജേതാവ് മണി ചെറുതുരുത്തി എന്നിവർക്കുള്ള ആദരമാണ് സംഘടിപ്പിച്ചത്.
പരിപാടിയുടെ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച് മൊമോന്റോകൾ നൽകിയും.എംഎൽഎ ആദരിച്ചു.എംഎൽഎക്ക് കെ ജെ യുവിന്റെ വകപ്രസിഡൻ്റ് ഒ. എസ് സി ബി.മൊമെന്റോ നൽകി ആദരിച്ചു. കെ ജെ യു ചേലക്കര മേഖല പ്രസിഡന്റ് എ ഒ.എസ് സിബി അധ്യക്ഷത വഹിച്ചു. കെ ജെ യു ജില്ലാ പ്രസിഡണ്ട് ടി.ജി സുന്ദർലാൽ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യു സംസ്ഥാന സമിതി അംഗം അജീഷ്കർക്കിടകത്ത്. ജില്ലാ സെക്രട്ടറി സ്റ്റാൻലി കെ സാമുവൽ, ചേലക്കര പ്രസ് ക്ലബ് സെക്രട്ടറി സജി എം ആർ, ജില്ലാ കമ്മിറ്റി അംഗം,മൊയ്തീൻകുട്ടി Tb എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. അവാർഡ് ജേതാക്കളായ ജയകുമാർ കെ, ധന്യ മണികണ്ഠൻ, മണി ചെറുതുരുത്തി എന്നിവർ മറുപടി പ്രസംഗം നടത്തി.കെ ജെ യു സെക്രട്ടറി സജി ജോസഫ് സ്വാഗതവും മേഖല ട്രഷറർ വി മണികണ്ഠൻ നന്ദിയും പറഞ്ഞു.
Leave a Reply