
ചൊവ്വര :മിൽമ എറണാകുളം മേഖല യൂണിയൻറെ നേതൃത്വത്തിൽചൊവ്വര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും വിദ്യാർത്ഥികൾക്കായുള്ള മിൽമ ഉൽപ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തി . ആലുവ അർബൻ സഹകരണ ബാങ്ക് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ആയ അഡ്വ. ബി.എ.അബ്ദുൽ മുത്തലിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് വിപിൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ എറണാകുളം മേഖല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ. സി മാർട്ടിൻ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. എം ഷംസുദ്ദീൻ, മെമ്പർ കെ. പി സുകുമാരൻ , പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു നവാസ് ,എസ് എം സി ചെയർമാൻ പി .എ സിദ്ദീഖ് , പ്രിൻസിപ്പാൾ ശ്രീകുമാർ, പ്രധാന അധ്യാപിക ഷീല ടീച്ചർ, മിൽമ ഉദ്യോഗസ്ഥൻ
കെ. എ അനിൽ എന്നിവർ സംസാരിച്ചു.ക്ലാസിനു ശേഷം മിൽമ യുടെ ഐസ് ക്രീം കൂപ്പൺ, പേട..എന്നിവ സൗജന്യമായി വിതരണം നടത്തി.
Leave a Reply