എംഇഎസ് തിരൂർ യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം തിരൂർ നഗരസഭ അധ്യക്ഷ എപി നസീമ നിർവഹിക്കുന്നു.

തിരൂർ : എംഇഎസ് തിരൂർ യൂണിറ്റിന്റെ പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് തിരൂർ നഗരസഭാ അധ്യക്ഷ എപി നസീമ നിർവഹിച്ചു . നിർധനരായ ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നേരിട്ട് എത്തിച്ചു കൊണ്ടാണ് തിരൂർ എംഇഎസ് യൂണിറ്റ് ഈ കൊല്ലത്തെ കിറ്റ് വിതരണത്തിന് മാതൃകയാകുന്നത് . ഈ രീതിയെ തിരൂർ ചെയർപേഴ്സൺ പ്രശംസിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി ഹാജി കൈനിക്കര മുഖ്യപ്രഭാഷണം നടത്തി . പ്രമുഖ യുവ ജീവകാരുണ്യ പ്രവർത്തകൻ ഫൈസൽ ബാബു എരണിക്കൽ മുഖ്യാതിഥിയായിരുന്നു . സെക്രട്ടറി കെകെ റസാക്ക് ഹാജി, സ്കൂൾ ചെയർമാൻ അൻവർ സാദത്ത്, കൗൺസിലർ റംല മുസ്തഫ, മമ്മി സി , കെ. അബ്ദുൽ ജലീൽ, സലാം പി ലില്ലീസ്, നജ്മുദ്ദീൻ കല്ലിങ്ങൽ, ഡോ ഫാസിൽ, മുഹമ്മദ് നിഷാദ്, ഡോ സാജിത , നിഷ സിറാജ്, അബ്ദുള്ള സാഗർ, ഡോ ജുനൈദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.