
ദുബായ് :ഹൃസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ. മുൻ പ്രവാസി നേതാവും പൂക്കോട്ടൂർ മാപ്പിള വാർ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിക്ക് ദുബയിൽ പൗര സമിതി സ്വീകരണം നൽകി. കെ എം സി സി താനൂർ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ താനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സൈദലവി ഹാജി മുഖ്യാതിഥിയായിരുന്നു.പരിപാടിയിൽ കെ എം സി സി മലപ്പുറം ജില്ലാ പ്രിസിഡന്റ് സിദ്ധിക്ക് കലോടി ,സെക്രട്ടറി നൗഫൽ വേങ്ങര .ഷെരീഫ് മലബാർ ,ശൗകത്തലി,അമീർ ,മുബാറക്ക് തുടങ്ങിയവർ സംസാരിച്ചു. ഉപഹാരം ഹംസ ഹാജി മാട്ടുമ്മൽ സമർപ്പിച്ചു.
Leave a Reply