
മലപ്പുറം: എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു. എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച എംകെ ഫൈസി ഐക്യദാർഢ്യ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർണ ഫാഷിസത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നത് വരെ എസ്ഡിപിഐ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിൽ നിന്നും ഒരടിപിന്നോട്ട് പോകില്ലെന്നും ഫാഷിസം തോൽക്കുന്നത് വരെ എസ്ഡിപിഐ രാജ്യത്തിന്റെ തെരുവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, നാദിർഷ കടായിക്കൽ (എൻ.സി.പി) ജോൺസൺ നെല്ലിക്കുന്ന് (എ.ഡി.പി.എസ്) സഫീർ ഷാ (വെൽഫെയർ പാർട്ടി) സാബിഖ് വെട്ടം (സോളിഡാരിറ്റി) വി.ടി.എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി) അഡ്വ. അമീൻ ഹസ്സൻ (ആക്ടിവിസ്റ്റ്) വി പ്രഭാകരൻ (എഴുത്തുകാരൻ) അക്ബർ പരപ്പനങ്ങാടി (എസ്.ഡി.ടി.യു) ലൈലാ ഷംസുദ്ദീൻ (വിമൻ ഇന്ത്യ മൂവ്മെന്റ്), അഡ്വ: സാദിഖ് നടുത്തൊടി, അൻവർ പഴഞ്ഞി, മുസ്തഫ പാമങ്ങാടൻ എന്നിവർ സംസാരിച്ചു.

Leave a Reply