
അരീക്കോട് :ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്നും പണം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിലായി.
ഗ്രൈൻഡർ ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ അരീക്കോട് കടുങ്ങല്ലൂരിലെക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളേജിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ കാത്തുനിന്ന മറ്റൊരു പ്രതി യുവാവിനെ കെട്ടിയിട്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വിവരം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ക്യൂആർ കോഡ് ഉപയോഗിച്ച് 40,000 രൂപയും സൂപ്പർ മണി ആപ്പ് വഴി 10000 രൂപയും തട്ടിയെടുത്തു.ഹണിട്രാപ്പ് സംഘത്തിൽ സഹദ് ബിനു, മുഹമ്മദ് ഇർഫാൻ , എന്നീ പ്രതികളെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇർഫാൻ എന്ന പ്രതി മുമ്പ് രണ്ട് കളവ് കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.പ്രതികളെ അരീക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജിത്ത് വിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മഞ്ചേരി സബ് ജയിലിലേക്ക്റിമാൻഡ് ചെയ്തു.

Leave a Reply