മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിഭാവന ചെയ്യുന്ന ‘ഹരിത ഗ്രന്ഥശാല’ കർമ്മ പരിപാടിയിൽ ചൊവ്വര ജനരഞ്ജിനി വായനശാലയും പങ്കാളിയായി.വായനശാലയും പരിസരങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും, ചെടി ചട്ടികൾ സ്ഥാപിച്ച് ഹരിതാഭ മാക്കുകയുമുണ്ടായി. ഹരിത ഗ്രന്ഥശാല പ്രഖ്യാപനം താലൂക്ക് കോ -ഓർഡിനേറ്റർ കബീർ മേത്തർ നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ജെ. ജോയ്, മീന വേലായുധൻ, പി. കെ. ശശി, ബി. സുനിൽ കുമാർ, പി. ടി. പോളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.