അന്തിക്കാട് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായി അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെയാണ് 19-03-2025 തിയ്യതി വൈകീട്ട് 18.20 മണിക്ക് പെരിങ്ങോട്ടുകര ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നിരുന്ന ഉത്തർ പ്രദേശ് സ്വദേശിയായ പപ്പു 52 വയസ് എന്നയാളിൽ നിന്നാണ് കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നമായ 145 പായ്ക്കറ്റ് ശിക്കാർ പിടികൂടിയത്…..
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്.ടി, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.