മുസ്തഫ കൊമ്മേരി

കോഴിക്കോട് : പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുഴുവൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധപ്രവർത്തകരേയും വളണ്ടിയർമാരെയും കോർത്തിണക്കി ദുരിതാശ്വാസ പ്രവർത്തനം നടത്താറുള്ളത് പോലെ ലഹരിക്കെതിരെ ജനകീയ റെയ്ഡിന് സർക്കാർ മുൻകൈയെടുക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

മുഴുവൻ ജനങ്ങളെയും അണിനിരത്തി ലഹരി കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാനും ലഹരി വിപണനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും പ്രാദേശിക തല കമ്മിറ്റികൾ രൂപീകരിക്കണം. വാർഡ് മെമ്പർമാരും സർക്കാർ ഉദ്യോഗസ്ഥന്മാരും അധ്യാപകരും നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത മേഖലയിലെ നേതാക്കളെയും പ്രവർത്തകരെയും റസിഡൻസ് അസോസിയേഷനുകളെയും ഉൾപ്പെടുത്തി ജാഗ്രത സമിതികൾ രൂപീകരിക്കണം. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ജനകീയ റെയ്ഡിന് പോലീസ് നേതൃത്വം നൽകണം. ലഹരി സമ്പൂർണ്ണമായി ഇല്ലാതാക്കാൻ ഒരുമയോടെ പ്രവർത്തിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. താമരശ്ശേരിയിൽ മയക്കുമരുന്നിനു അടിമപ്പെട്ട ഭർത്താവിനാൽ കൊല്ലപ്പെട്ട ഈങ്ങാപ്പുഴ ശിബിലയുടെ മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിച്ച അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും സംഭവത്തിൽ പരിക്കേറ്റ പിതാവ്,മാതാവ് എന്നിവരെ സന്ദർശിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി k ഷെമീർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.