
പൊന്നാനി: ഫലസ്തീൻ ജനതക്കെതിരായി പൈശാചികാക്രമണങ്ങൾ നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായിൽ ഭീകരതക്കെതിരെയും അതിന് ഓശാന പാടുന്ന അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും സമാധാനം കാംക്ഷിക്കുന്ന ലോക ജനത ഒന്നിച്ച് പ്രതികരിക്കണമെന്ന് പൊന്നാനിയിലെ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായ സമന്വയം പൊന്നാനി ആവശ്യപ്പെട്ടു.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ – സുരക്ഷാ പ്രശ്നങ്ങൾക്കുള്ള ശാശ്വതവും നീതിയിൽ അധിഷ്ഠിതവും പൂർണവും സമാധാന പൂർണവുമായ പരിഹാരം ഫലസ്തീൻ ജനതക്ക് സമ്പൂർണ സാമ്പത്തിക രാഷ്ട്രീയ സ്വാതന്ത്ര്യം വക വെച്ചു കൊടുക്കുന്നതാണ്. സമാധാന പുനഃസ്ഥാപനത്തിനായി യൂണൈറ്റഡ് നാഷൻസിൻ്റെയും മറ്റും നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങളെ തുരങ്കം വെക്കുക കൂടിയാണ് ഇസ്രായേലി വംശീയ വാദികളും സാമ്രാജ്യത്വ ശക്തികളും നടത്തുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളിലൂടെ.
പുണ്യ മാസത്തിൽ പ്രാർത്ഥനയും സഹായവും ഫലസ്തീൻ ജനതക്ക് നിർലോഭം അർപ്പിക്കാൻ എല്ലാവരും തയ്യാറാവാണമെന്നും സമന്വയം അഭ്യർത്ഥിച്ചു.
സമന്വയം ചെയർമാൻ കെ. എം. മുഹമ്മദ് ഖാസിം കോയ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫാറൂഖി, ഹാജി അബ്ദുൽ മജീദ് ഫൈസി, ഹാജി സി.വി . അബു സ്വാലിഹ്, ജാവ അഷ്റഫ്, വി.എം ബഷീർ, കമാൽ മാസ്റ്റർ, ഹാജി പി.ഷാഹുൽ ഹമീദ് മുസ്ലിയാർ, കെ.കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Leave a Reply